18 March, 2020 01:59:34 PM


കോവിഡ് ഭീതിക്കിടെ ജാഗ്രത ലംഘിച്ച് കള്ളുഷാപ്പ് ലേലം



കൊച്ചി: കോവിഡ് ഭീതിക്കിടെ ജാഗ്രത ലംഘിച്ച് കള്ളുഷാപ്പ് ലേലം. മലപ്പുറം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് മാര്‍ഗ നിര്‍ദേശം ലംഘിച്ച് ലേലം നടത്തിയത്. കള്ളു ഷാപ്പ് ലേല നടപടികള്‍ക്കെത്തിയത് നൂറിലേറെ പേരാണ്. പൊതുപരിപാടികളും ആള്‍ക്കൂട്ടങ്ങളും പാടില്ലെന്ന ഉത്തരവ് ലംഘിച്ചാണ് ലേലത്തില്‍ പങ്കെടുത്തത്. എറണാകുളം ജില്ലയില്‍ കളക്ട്രറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ലേലത്തിനുള്ള ഒരുക്കം നടത്തിയത്. ലേലത്തില്‍ പങ്കെടുക്കാന്‍ ഇരുനൂറിലധികം പേരും ഉദ്യോഗസ്ഥരും എത്തി. മാധ്യമങ്ങള്‍ എത്തിയതോടെ ലേലം മാറ്റിവെച്ചെങ്കിലും പിന്നീട് എക്സൈസ് ഡപ്യുട്ടി കമ്മീഷണറുടെ ഓഫീസിൽ വെച്ചു നടത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K