14 March, 2020 02:53:18 AM
കൊറോണ ലക്ഷണങ്ങളോടെ ആലപ്പുഴയിലെത്തിയ വിദേശികള്‍ മുങ്ങി; പിന്നീട് കണ്ടെത്തി
ആലപ്പുഴ: കൊറോണ വൈറസ് ബാധ ലക്ഷണങ്ങളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദേശികള്‍ അധികൃതരെ അറിയിക്കാതെ കടന്നുകളഞ്ഞു. ഇവരെ മണിക്കൂറുകൾക്ക് ശേഷം വർക്കലയിൽ നിന്നും കണ്ടെത്തി. യു.കെയില്‍ നിന്നും എത്തിയ എക്‌സാണ്ടര്‍ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെ വെട്ടിച്ച് കടന്നത്.
യു.കെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ഇവര്‍ക്ക് പനി ഉണ്ടായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇവരോട് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതിനിടെ ഇവര്‍ മുങ്ങുകയായിരുന്നു. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ട്രെയിനില്‍ കായംകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതറിഞ്ഞ് കൊല്ലം മെമു ഹരിപ്പാട് എത്തിയപ്പോള്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ വര്‍ക്കലയില്‍ നിന്ന് കണ്ടെത്തിയത്.