13 March, 2020 10:31:28 PM
'പോലീസ് നിയമ വിദ്യാർഥി സമ്പർക്കം': പ്രോഗ്രാം കൊച്ചി നുവാല്‍സില്‍ പൂര്‍ത്തിയായി
കൊച്ചി: നിയമ സർവകലാശാലകളിലെ അവസാന വർഷ വിദ്യാർഥികളും പോലീസും തമ്മിൽ ആശയ സമ്പർക്കം പുലർത്തണമെന്ന കേന്ദ്ര സർക്കാർ തീരുമാന പ്രകാരം നുവാൽസും കേരള പോലീസും തമ്മിൽ സഹകരിച്ചു നടത്തുന്ന പ്രോഗ്രാം രണ്ടു വർഷം പൂർത്തിയാക്കി. കേരള പോലീസ് അക്കഡമി ഡയറക്‌റ്റർ എ ഡി ജി പി ബി സന്ധ്യ മിക്ക പ്രോഗ്രാമുകളിലും പങ്കെടുത്തു. ഇത്തവണ കുട്ടികളിലെ ലൈംഗിക കുറ്റകൃത്യങ്ങൾ ആയിരുന്നു വിഷയം. ലൈംഗിക കുറ്റകൃത്യങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാൻ കുട്ടികളും അവരുടെ മാതാപിതാക്കലും ശ്രദ്ധിക്കേണ്ടതുണ്ടെന്നു സന്ധ്യ നുവാൽസ് വിദ്യാർഥികളെയും അധ്യാപകരെയും ഓർമ്മിപ്പിച്ചു.
ഹൈക്കോടതി സ്പെഷ്യൽ പ്രോസിക്യൂട്ടർ അംബികാദേവി , പോലീസ് ഐ ജി (ട്രെയിനിങ്) നീരജ് കുമാർ ഗുപ്ത , പെരുമ്പിലാവ് അൻസാർ വനിതാ കോളേജ് പ്രിൻസിപ്പൽ ഫരീദ അൻസാരി , നുവാൽസ് അധ്യാപകരായ ഡോ കെ ബാലകൃഷ്ണൻ , ഡോ ഇ ആസിഫ് എന്നിവരും പങ്കെടുത്തു. നുവാൽസ് വൈസ് ചാൻസലർ ഡോ കെ സി സണ്ണി അധ്യക്ഷനായിരുന്നു. മുൻ ശില്പശാലകളിൽ റോ മുൻ മേധാവി ഹോർമിസ് തരകൻ , ഐ ജി വിജയ് സാക്കറെ, ഡി ഐ ജി അനൂപ് കുരുവിള ജോൺ തുടങ്ങി നിരവധി പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരും പങ്കെടുത്തു.