10 March, 2020 05:59:54 PM


കുര്‍ബാന അര്‍പ്പണം മാത്രം; സംസ്‌കാര ചടങ്ങുകളില്‍ ജനപങ്കാളിത്തം കുറക്കണം - ചങ്ങനാശ്ശേരി അതിരൂപത



കൊച്ചി : കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശവുമായി സീറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപത. പള്ളികളില്‍ കുര്‍ബ്ബാന അര്‍പ്പണം മാത്രം മതിയാകുമെന്ന് ചങ്ങനാശ്ശേരി അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 


സംസ്‌കാര ചടങ്ങുകളില്‍ ജനപങ്കാളിത്തം പരമാവധി കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. കൊവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് അസാധാരണ കരുതലിലേക്ക് കടക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമായിരിക്കുകയാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.


മതപരമായ ചടങ്ങുകളും ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും ഉള്‍പ്പടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം ചടങ്ങുമാത്രമാക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്. ശബരിമലയില്‍ പൂജാകര്‍മ്മങ്ങള്‍ മുടക്കമില്ലാതെ നടത്തി ദര്‍ശനം ഒഴിവാക്കിക്കൊണ്ടുള്ള ക്രമീകരണം നടത്താനാണ് നിര്‍ദ്ദേശം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K