04 March, 2020 10:07:59 PM


കെ എം ബഷീറിന്‍റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് തസ്തികയില്‍ നിയമനം




തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മരിച്ച സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ്  കെ എം ബഷീറിന്‍റെ ഭാര്യ ജസീലക്ക് മലയാളം സര്‍വകലാശാലയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. അസിസ്റ്റന്‍റ് തസ്തികയിലാണ് നിയമനം. ബി കോം ബിരുദ യോഗ്യതയുള്ള ജസീലക്ക് അനുയോജ്യമായ തസ്തികയില്‍ നിയമനം നല്‍കണമെന്ന് ശിപാര്‍ശ ചെയ്തുകൊണ്ട് മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു.


ബഷീറിന്‍റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയടക്കം പരിശോധിച്ച് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബിരുദം അടിസ്ഥാന യോഗ്യത വേണ്ടുന്ന അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉചിതമായ തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രിയോടും ഉന്നതവിദ്യാഭ്യാസ മന്ത്രിയോടും സര്‍ക്കാരിനോടും സിറാജ് മാനേജ്‌മെന്‍റ് ഡയറക്ടര്‍ എ സെയ്ഫുദ്ദീന്‍ ഹാജി നന്ദി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K