02 March, 2020 04:29:03 PM


നിത്യേന യോഗ ചെയ്താല്‍ കൊറോണയും മാരക രോഗങ്ങളും ഇല്ലാതാക്കാം - യോഗി ആദിത്യനാഥ്



ലക്നൗ: യോഗ പതിവായി ചെയ്താല്‍ കൊറോണ പോലുള്ള മാരക രോഗങ്ങള്‍ ഇല്ലാതാക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരോഗ്യമുള്ള ഒരാള്‍ കൊറോണ വൈറസ് പോലെയുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും യോഗയിലൂടെ അതിശയകരമായ കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കേണ്ടതുണ്ടെന്നും യോഗി പറഞ്ഞു.


60 വിദേശ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നതിനിടെയാണ് ആദിത്യനാഥിന്റെ ഈ പരാമര്‍ശം. മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്കെതിരെ ലോകം യുദ്ധം ചെയ്യുകയാണ്. ഇതെല്ലാം ഭേദമായാല്‍ രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം,വൃക്ക സംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, കൊറോണ വൈറസ് എന്നിവ പോലും ആരും അനുഭവിക്കേണ്ടി വരില്ലെന്നും രോഗി ആദിത്യനാഥ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K