01 March, 2020 02:11:19 PM
ലൈഫ് മിഷന്‍: വീടുകള്‍ നിര്‍മ്മിച്ചതിലെ കേന്ദ്രവിഹിതം വെളിപ്പെടുത്തണം - കേന്ദ്രമന്ത്രി മുരളീധരന്‍
തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതി നിര്‍വഹണത്തിലെ കേന്ദ്രവിഹിതം വെളിപ്പെടുത്തണമെന്ന് ആവശ്യമുയര്‍ത്തി കേന്ദ്രമന്ത്രി വി.മുരളീധരന്‍. പദ്ധതിയിലുടെ പിണറായി സര്‍ക്കാര്‍ രണ്ടു ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമ്പോള്‍ അതില്‍ കേന്ദ്ര വിഹിതം എത്ര? സംസ്ഥാന സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നത് അവസാനിപ്പിക്കണം. മുരളീധരന്‍ പറഞ്ഞു.
പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടിയ വിഹിതത്തിന്‍റെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. ലൈഫ് മിഷനിലുടെ രണ്ടു ലക്ഷം വീടുകള്‍ കേരളമാകെ യാഥാര്‍ത്ഥ്യമായതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് നടത്തിയത്. പദ്ധതിയിലൂടെ നാലു ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്.