25 February, 2020 08:51:29 PM
അന്താരാഷ്‌ട്ര മൂട്ട് കോർട്ട് : കൊച്ചി നുവാൽസ് ഇന്ത്യയെ പ്രതിനിധീകരിക്കും
കൊച്ചി: ഏപ്രിൽ മാസത്തിൽ ഫ്‌ലോറിഡയിൽ നടക്കുന്ന 24 ആമത് സ്റെറ്സൺ അന്താരാഷ്‌ട്ര മൂട്ട് കോർട്ട് മത്സരത്തിൽ നുവാൽസ് ഇന്ത്യയെ പ്രതിനിധീകരിക്കും. ഇതിനായി നടന്ന ദേശീയ മൂട്ട് കോർട്ട് മത്സരത്തിൽ നുവാൽസ് ടീം യോഗ്യത നേടി. സോനാപേട്ടിലെ ജിൻഡാൽ ഗ്ലോബൽ സ്കൂളിലാണ് യോഗ്യതാ മത്സരങ്ങൾ നടന്നത്. നുവാൽസിലെ അവസാന വർഷ ബി എ എൽ എൽ ബി വിദ്യാർഥികളായ പ്രണവ് വല്യത്താൻ പിള്ള, ശിൽപ്പ പ്രസാദ്, മൂന്നാം വർഷ വിദ്യാർഥിനി അഷ്‌ന ദേവപ്രസാദ് എന്നിവരാണ് നുവാൽസിനെ പ്രതിനിധീകരിച്ചത്.
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിന്റെ സ്ഥാപക ഡയറക്റ്റർ ആയ ഡോ. എം എസ് വല്യത്താന്റെ പൗത്രനും ഡോ സുരേഷ് പിള്ള , ഡോ മന്നാ വല്യത്താൻ ദമ്പതികളുടെ മകനുമാണ് പ്രണവ്. ബാഗ്ലൂരിൽ എൻജിനിയറായ എം എസ് കൃഷ്ണ പ്രസാദിന്റെയും ഉഷാ പ്രസാദിന്റെയും മകളാണ് ശിൽപ്പ. ഡോ എസ് ദേവപ്രസാദിന്റെയും ഡോ കെ എൻ ഉഷ പിള്ളയുടെയും മകളാണ് അഷ്ന. നുവാൽസിനെ കൂടാതെ നാഷണൽ യൂണിവേഴ്സിറ്റി , ഭോപ്പാൽ , അഹമ്മദാബാദിലെ നിർമ ലോ ഇൻസ്റ്റിറ്റ്യൂട്ട് , ബാഗ്ലൂരിലെ രാമയ്യ കോളേജ് ഓഫ് ലോ എന്നിവയും ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയിയിട്ടുണ്ട്.
ചിത്ര വിവരണം: ജിൻഡാൽ ലോ സ്കൂളിൽ നടന്ന ദേശീയ മൂട്ട് കോർട്ട് മത്സരത്തിൽ യോഗ്യത നേടിയ നുവാൽസ് ടീം ജമ്മു കാഷ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിറ്റലിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.