24 February, 2020 10:24:56 PM


ഹൈക്കോടതി സിറ്റിംഗ് ജഡ്ജിമാരും റിട്ട ജഡ്ജിമാരും നുവാൽസിൽ ക്ലാസെടുത്തു തുടങ്ങി



കൊച്ചി: ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരിയിലെ നുവാൽസിൽ അധ്യാപനത്തിൽ മികവ് കൂട്ടാനായി ഹൈക്കോടതിയിലെ ഏഴു സിറ്റിംഗ് ജഡ്ജിമാരും രണ്ടു റിട്ട ജഡ്ജിമാരും ആറു പ്രമുഖ അഭിഭാഷകരും അനുബന്ധ ( അഡ്‌ജൻക്ട്) പ്രൊഫെസ്സർമാരായി എത്തുന്നു.


ജഡ്ജിമാരായ എ ഹരിപ്രസാദ് , മുഹമ്മദ് മുഷ്താഖ് ,എ കെ ജയശങ്കരൻ നമ്പ്യാർ , അനിൽ കെ നരേന്ദ്രൻ , സുനിൽ കെ തോമസ് , ബി സുധീന്ദ്രകുമാർ , ദേവൻ രാമചന്ദ്രൻ , സിക്കിം ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് പയസ് കുര്യാക്കോസ് , റിട്ട ജഡ്ജിയും ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറുമായ കെ ടി ശങ്കരൻ , മുതിർന്ന അഭിഭാഷകരായ ഡോ കെ ബി മുഹമ്മദ് കുട്ടി , ടിപി എം ഇബ്രാഹിം ഖാൻ , എസ് രാധാകൃഷ്ണൻ , ഡോ പോളി മാത്യു മുരിക്കൻ , നാഗരാജ് നാരായണൻ , മുൻ നിയമസഭാ സെക്രട്ടറി ഡോ എം സി വത്സൻ എന്നിവരാണ് നുവാൽസ് നിയമത്തിലെ 20 ( 5 ) വകുപ്പ് പ്രകാരം അഡ്‌ജൻക്ട് പ്രൊഫസ്സർമാരായി നിയമിക്കപ്പെട്ടത്.


കൂടാതെ പ്രദീപ് കെ പി , ഡോ തുഷാര ജെയിംസ് , ഡോ എബ്രഹാം ടി മേച്ചിങ്കര, ശ്യാംകുമാർ എ എം എന്നീ ഹൈക്കോടതി അഭിഭാഷകർ അഡ്‌ജൻക്ട് അസ്സോസിയേറ്റ് പ്രൊഫസർമാരായും നിയമിക്കപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സുനിൽ തോമസ് സ്വത്തു കൈമാറ്റ നിയമത്തെ കുറിച്ച് ആറാം സെമസ്റ്റർ വിദ്യാർഥികൾക്ക് ക്‌ളാസെടുത്തു .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K