31 January, 2020 10:36:40 PM


മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശനം: ശനിയാഴ്ച ഉച്ച മുതൽ അപേക്ഷ സമര്‍പ്പിക്കാം



തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഫെബ്രുവരി ഒന്നിന് ഉച്ചമുതല്‍ അപേക്ഷിക്കാം. https://cee.kerala.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം വിദ്യാര്‍ഥിയുടെ ഫോട്ടോ (ആറു മാസത്തിനുള്ളില്‍ എടുത്തത്), ഒപ്പ്, ജനന തീയതി, നേറ്റിവിറ്റി തെളിയിക്കുന്ന രേഖ എന്നിവ 25 ന് വൈകിട്ട് അഞ്ചിന് മുന്‍പ് അപ് ലോഡ് ചെയ്യണം. വിവിധ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ അപ് ലോഡ് ചെയ്യുന്നതിന് 29 ന് വൈകിട്ട് അഞ്ച് വരെ സമയം അനുവദിച്ചു.


അപേക്ഷയും അനുബന്ധ രേഖകളും തപാല്‍ മാര്‍ഗം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല. ഒരു കോഴ്‌സിനോ എല്ലാ കോഴ്‌സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. നീറ്റ് (നാഷണല്‍ എലിജബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) യു.ജി. 2020 ന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ കേരളത്തിലെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: ഫെബ്രുവരി 25 ന് വൈകിട്ട് അഞ്ച് വരെ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K