27 January, 2020 09:31:15 PM
ന്യായാധിപന്മാര്‍ ദൈവത്തിന്‍റെ മുമ്പില്‍ കണക്ക് ബോധിപ്പിക്കണം - ജസ്റ്റീസ് കെ.റ്റി.തോമസ്
കോട്ടയം: ന്യായാധിപന്മാര്‍ അതീവ ജാഗ്രതയോടെയാണ് ഓരോ കേസിന്റേയും വിധി പറയുന്നത്. ഒരു ന്യായാധിപന്‍ വളരെയധികം മാനസികസംഘര്‍ഷം അനുഭവിച്ചുകൊണ്ടാണ് വിധിന്യായം തയ്യാറാക്കുന്നുതും. തെറ്റായ വിധിപ്രസ്താവന സ്വന്തം മനസാക്ഷിയെ എത്ര കഴിഞ്ഞാലും അലട്ടികൊണ്ടിരിക്കും. ഓരോ ന്യായാധിപനും ദൈവത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടവരാണെന്ന് ജസ്റ്റീസ് കെ.റ്റി.തോമസ് പ്രസ്താവിച്ചു.
മാന്നാനം കെ.ഇ. സ്‌കൂളില്‍ എഴുപതാം റിപ്പബ്ലിക്ക് ദിനവാര്‍ഷികാഘോഷവേളയില്‍ സംഘടിപ്പിച്ച പ്രത്യേക സ്‌കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ഇഡ്യന്‍ ഭരണഘടനയേയും മൗലികാവകാശങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് ബോധ്യമുണ്ടാകണമെും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അവകാശങ്ങളേക്കാളുപരി കടമകളേക്കുറിച്ച് ഓരോരുത്തരും ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശ്ശേരി, വൈസ് പ്രിന്‍സിപ്പാള്‍മാരായ ഫാ. ചാള്‍സ് മുണ്ടകത്തില്‍, ഷാജി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.