26 January, 2020 10:45:09 AM


മരണം വിതച്ച് കൊ​റോ​ണ വൈ​റ​സ്: ചൈനയിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി



വുഹാ​ൻ: ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി ഉ​യ​ർ​ന്നു. ഞാ​യ​റാ​ഴ്ച 15 പേ​രു​ടെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ്യ​ത്താ​കെ 688 പു​തി​യ കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വൈ​റ​സി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ഹു​ബൈ​യി​ൽ ഞാ​യ​റാ​ഴ്ച മാ​ത്രം 13 പേ​രു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 


ഇ​വി​ടെ 323 പു​തി​യ കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഹു​ബൈ​യി​ൽ ഇ​തു​വ​രെ 52 പേ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഷാ​ൻ​ഹാ​യി​ൽ ആ​ദ്യ​ത്തെ മ​ര​ണം ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തു. ചൈ​ന​യി​ൽ ആ​കെ 1,975 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്. അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു പ്ര​കാ​രം രോ​ഗ​ബാ​ധ​യു​ള്ള​വ​രു​ടെ എ​ണ്ണം ഇ​തി​ലും വ​ള​രെ​യേ​റെ​യാ​ണ്. ചൈ​ന​യി​ലെ 26 പ്ര​വി​ശ്യ​ക​ളി​ൽ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. 5.6 കോ​ടി ജ​ന​ങ്ങ​ളു​ടെ യാ​ത്ര​ക​ൾ വി​ല​ക്കി​ക്കൊ​ണ്ടു 18 ന​ഗ​ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു.


ഹോ​ങ്കോം​ഗി​ൽ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക​യും വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു ര​ണ്ടാ​ഴ്ച​കൂ​ടി അ​വ​ധി ന​ല്കു​ക​യും ചെ​യ്തു. യൂ​റോ​പ്പി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ശ​നി​യാ​ഴ്ച​യോ​ടെ ചൈ​ന​യ്ക്കു പു​റ​ത്തു 12 രാ​ജ്യ​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ട​ത്. ഫ്രാ​ൻ​സി​ൽ മൂന്നു​ പേ​ർ​ക്കു രോ​ഗം ക​ണ്ടെ​ത്തി. ബ്രി​ട്ട​നി​ൽ 14 പേ​രെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​രി​ലും രോ​ഗ​ബാ​ധ​യി​ല്ല. വു​ഹാ​നി​ൽ​നി​ന്ന് എ​ത്തി​യ മൂ​ന്നു​പേ​ര​ട​ക്കം നാ​ലു​പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ഓ​സ്ട്രേ​ലി​യ അ​റി​യി​ച്ചു.


അ​മേ​രി​ക്ക​യി​ൽ ര​ണ്ടു​പേ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി. നേ​പ്പാ​ളി​ൽ ഒ​രാ​ൾ​ക്കും മ​ലേ​ഷ്യ​യി​ൽ നാ​ലു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഹോ​ങ്കോം​ഗ്, മ​ക്കാ​വു, താ​യ്‌‌​വാ​ൻ, ജ​പ്പാ​ൻ, സിം​ഗ​പ്പൂ​ർ, ദ​ക്ഷി​ണ​കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും കൊ​റോ​ണ വൈ​റ​സ് രോ​ഗം പ​ട​ർ ന്നി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധി​ത​രെ ചി​കി​ത്സി​ച്ചി​രു​ന്ന ര​ണ്ടു ഡോ​ക്ട​ർ​മാ​ർ മ​രി​ച്ചു. 62 വ​യ​സു​ള്ള ലി​യാം​ഗ് വു​ഡോം​ഗ് കൊ​റോ​ണ വൈ​റ​സ് ബാ​ധ​കൊ​ണ്ടാ​ണു മ​രി​ച്ച​ത്. ജി​യാം​ഗ് ജി​ജു​ൻ എ​ന്ന ഡോ​ക്ട​ർ ഹൃ​ദ്രോ​ഗം മൂ​ലം മ​രി​ച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K