23 January, 2020 01:25:06 PM
കത്രിന സകെല്ലറപൗലോ ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റ്; ലഭിച്ചത് 300ൽ 261 വോട്ട്
ഏതൻസ്: ഗ്രീസിന് ആദ്യമായ് വനിതാ പ്രസിഡന്റ്. രാജ്യത്തെ പ്രധാന കോടതിയായ സ്റ്റേറ്റ് കൗണ്‍സിലിന്റെ അധ്യക്ഷയായ കത്രിന സകെല്ലറപൗലോ രാജ്യത്തെ അടുത്ത പ്രസിഡന്റാകും. പരിസ്ഥിതി-ഭരണഘടനാ വിദഗ്ധ കൂടിയാണ് കത്രീന.
ഭരണകക്ഷിയായ ന്യൂ ഡെമോക്രസി പാർട്ടിയാണ് കത്രീനയുടെ പേര് നിർദേശിച്ചത്.
300-ൽ 261 അംഗങ്ങൾ കത്രീനക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.പ്രധാന പ്രതിപക്ഷമായ സിരിസയും മധ്യ-ഇടത് കക്ഷിയായ മൂവ്മെന്റ് ഫോർ ചേഞ്ചും നിർദേശത്തെ പിന്തുണച്ചു. മാർച്ച് 13ന് കത്രീന ചുമതലയേൽക്കും.