21 January, 2020 07:53:05 PM
ജയില്‍പുള്ളികള്‍ക്ക് ഭാര്യയുടെ കൂടെ കഴിയാന്‍ അവസരം; പരിഷ്കാരം കുവൈറ്റില്‍
കുവൈറ്റ് : കുവൈറ്റിലെ ജയില്‍പുള്ളികള്‍ക്ക് മാസത്തില്‍ ഒരു ദിവസം ഭാര്യമാര്‍ക്കൊപ്പം കഴിയാന്‍ അവസരം ഒരുങ്ങുന്നു . ഇതിനായി പ്രത്യേക അപ്പാര്‍ട്ട്‌മെന്റ് പണിയാന്‍ തീരുമാനിച്ചതായി ജയില്‍ പരിഷ്കരണ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ ഷുവൈബി പറഞ്ഞതായി റിപ്പോര്‍ട്ട്.
രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പരിഷ്‌കാരം . തടവുകാരെ ശിക്ഷാ കാലാവധി കഴിയുന്നതോടെ സമൂഹവുമായി ഇഴുകിച്ചേരാനും മനസ്സില്‍ നിന്ന് കുറ്റവാസനകള്‍ തുടച്ചു നീക്കാനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരത്തിന് ഒരുങ്ങുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.