13 January, 2020 07:20:33 PM
എം.ജി. സര്‍വ്വകലാശാലയില്‍ എം.ഫിൽ പ്രവേശനം; 16 വരെ അപേക്ഷിക്കാം
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ എം.ഫിൽ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 16 വരെ അപേക്ഷിക്കാം. സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, ബയോസയൻസസ്, കെമിക്കൽ സയൻസസ്, എൻവയോൺമെന്റൽ സയൻസസ്, പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സ്, ലെറ്റേഴ്‌സ്, ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ്, സോഷ്യൽ സയൻസസ്, പെഡഗോഗിക്കൽ സയൻസസ്, മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസസ് എന്നീ പഠനവകുപ്പുകളിലെ വിവിധ എം.ഫിൽ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷഫോമും വിജ്ഞാപനവും www.mgu.ac.in എന്ന വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. 800 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസിന്റെ 50 ശതമാനം അടച്ചാൽ മതി. ഇ-പേയ്‌മെന്റിലൂടെയാണ് ഫീസടയ്‌ക്കേണ്ടത്. ഒരു പഠനവകുപ്പിലെ ഒന്നിലധികം പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവർ പ്രോഗ്രാമുകളുടെ മുൻഗണന രേഖപ്പെടുത്തി ഒരു അപേക്ഷ നൽകിയാൽ മതി. അവസാനവർഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ മേൽവിലാസമെഴുതിയ അഞ്ചുരൂപയുടെ സ്റ്റാമ്പൊട്ടിച്ച കവർ കൂടി സമർപ്പിക്കണം. രജിസ്‌ട്രേഷൻ ഫീസിന്റെ ഇ-പേയ്‌മെന്റ് രസീതും ബന്ധപ്പെട്ട രേഖകളും സഹിതം പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട പഠനവകുപ്പിലെ ഡയറക്ടർക്ക് സമർപ്പിക്കണം.
അപേക്ഷിക്കുന്ന പ്രോഗ്രാമിന്റെ പേരും പഠനവകുപ്പിന്റെ പേരും അപേക്ഷ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് എഴുതണം. വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റിലെ 'അഡ്മിഷൻസ്' വിഭാഗത്തിലെ 'എം.ഫിൽ' എന്ന ലിങ്കിൽ ലഭിക്കും. ഫോൺ: സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് - 0481-2731034, ബയോസയൻസസ് - 0481-2731035, കെമിക്കൽ സയൻസസ് - 0481-2731036, എൻവയോൺമെന്റൽ സയൻസസ് - 0481-2732120, 2620, പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സ് - 0481-2731043, ലെറ്റേഴ്‌സ് - 0481-2731041, ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് - 0481-2731039, ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് - 0481-2731040, സോഷ്യൽ സയൻസസ് - 0481-2392383, പെഡഗോഗിക്കൽ സയൻസസ് - 0481-2731042, മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് - 0481-2732288, കമ്പ്യൂട്ടർ സയൻസസ് - 0481-2731037.