23 December, 2019 02:57:20 PM
മകന്‍റെ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെട്ടില്ല: ബാര്‍ബറെ പിതാവ് വെടിവച്ചുവീഴ്ത്തി; സംഭവം ഹൂസ്റ്റണില്‍
ടെക്‌സസ്: മകന്റെ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെടാത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ പിതാവ് ബാര്‍ബറെ വെടിവച്ചു. അമേരിക്കയിലെ ഹൂസ്റ്റണില്‍ കാറ്റിക്ക് സമീപമാണ് സംഭവം. ശനിയാഴ്ചയാണ് ആക്രമണം നടന്നതെന്ന് ഹാരിസ് കൗണ്ടി ഷെരിഫ് വ്യക്തമാക്കി.
മകന്റെ മുടി വെട്ടിയതില്‍ അതൃപ്തനായ പിതാവ് ബാര്‍ബര്‍ ഷോപ്പില്‍ എത്തി ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന ആള്‍ക്കാര്‍ മൊഴി നല്‍കി. വെടിവയ്പിനു ശേഷം അക്രമി ചാരനിറത്തിലുള്ള കാറില്‍ കയറി രക്ഷപ്പെട്ടതായും ഇവര്‍ പറയുന്നു. ജീവനക്കാരന് മൂന്നു തവണ വെടിയേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ നില മെച്ചപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി.