16 December, 2019 09:56:31 PM


കാന്‍സര്‍ ബാധിച്ച മയക്കുമരുന്ന് കേസിലെ പ്രതിയെ ജയിലില്‍ നിന്നും വിട്ടയച്ചു



ദുബായ് : കാന്‍സര്‍ ബാധിച്ച തടവുകാരനെ ദുബായ് ജയിലില്‍ നിന്നും വിട്ടയച്ചു. 61 കാരനായ ആഫ്രിക്കന്‍ വംശജനായ യൂറോപ്യന്‍ പൗരനെയാണ് കാന്‍സര്‍ ബാധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായ് സെന്‍ട്രല്‍ ജയിലില്‍നിന്ന്  പൊലീസ് വിട്ടയച്ചത്. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ആരോഗ്യസ്ഥിതി ഗുരുതരമാകും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജയിലധികൃതര്‍ അദ്ദേഹത്തെ ജയിലില്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. ജയിലില്‍ വെച്ചുതന്നെ അദ്ദേഹത്തിന് കാന്‍സറിനുള്ള മതിയായ ചികിത്സ നല്‍കിയിരുന്നു.


കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് അധികൃതര്‍ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പത്ത് വര്‍ഷത്തെ തടവാണ് ദുബായ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചത്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K