11 December, 2019 11:03:40 AM


നൊബേല്‍ സമ്മാനം ഏറ്റുവാങ്ങാന്‍ പരമ്പരാഗത വേഷത്തില്‍ അഭിജിത് ബാനര്‍ജിയും എസ്തര്‍ ഡഫ്‌ലോയും



സ്വീഡന്‍ : സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജിയും ഭാര്യ എസ്തര്‍ ഡഫ്‌ലോയും എത്തിയത് പരമ്ബരാഗത ഇന്ത്യന്‍ വേഷവിധാനത്തില്‍. സ്റ്റോക്ക്ഹോം കോണ്‍സേര്‍ട്ട് ഹാളില്‍ നടന്ന പുരസ്കാരദാന ചടങ്ങിലാണ് ഇരുവരും നൊബേല്‍ ഏറ്റുവാങ്ങിയത്.


കസവ് മുണ്ടും ജോധ്പുരി സ്യൂട്ടുമണിഞ്ഞാണ് അഭിജിത് ബാനര്‍ജി എത്തിയത്. നീല നിറത്തിലുള്ള സാരിയണിഞ്ഞാണ് എസ്തര്‍ ചടങ്ങിനെത്തിയത്. ഇവര്‍ക്കൊപ്പം അമേരിക്കക്കാരനായ മൈക്കല്‍ ക്രെമ്മര്‍ അമേരിക്കന്‍ വേഷമണിഞ്ഞ് ഒപ്പമുണ്ടായിരുന്നു. ആഗോള ദാരിദ്ര്യം കുറയ്ക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തില്‍ ഇടപെടല്‍ നടത്തിയതിനാണ് മൂവര്‍ക്കും ഒക്ടോബറില്‍ സാമ്ബത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കാന്‍ തീരുമാനിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K