29 October, 2019 07:54:01 PM


പിഎസ് സി പരീക്ഷാ ക്രമക്കേട്: പ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി




തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേട് കേസില്‍ പ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. ഇവര്‍ പ്രതികളായ യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പരീക്ഷാ ക്രമക്കേട് കേസിലും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിച്ചതോടെയാണ് പ്രതികള്‍ ജയില്‍ മോചിതരായത്. അതേസമയം പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ പി.പി.പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. ഇവര്‍ക്കും കുറ്റപത്രം വൈകുന്നതിനാല്‍ അടുത്തുതന്നെ ജാമ്യം ലഭിച്ചേക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K