27 August, 2019 01:16:41 PM


അഭയ കേസില്‍ വീണ്ടും കൂറുമാറ്റം; പ്രതികളുടെ വാഹനം കണ്ടുവെന്ന മൊഴി രണ്ടാം സാക്ഷി മാറ്റിപറഞ്ഞു



തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണയ്ക്കിടെ വീണ്ടും കൂറുമാറ്റം. കേസിലെ രണ്ടാം സാക്ഷി സഞ്ജു പി.മാത്യു ആണ് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞത്. സംഭവദിവസം പ്രതികളുടെ വാഹനം മഠത്തിനു പുറത്തുകണ്ടുവെന്ന മൊഴിയാണ് സഞ്ജു തിരുത്തിയത്.


കേസിലെ അമ്പതാം സാക്ഷിയും അഭയയുടെ റൂംമേറ്റുമായിരുന്നു സിസ്റ്റര്‍ അനുപമ ഇന്നലെ മൊഴിമാറ്റിയിരുന്നു. സംഭവദിവസം രാവിലെ മഠത്തിലെ അടുക്കളയില്‍ സിസ്റ്റര്‍ അനുപമയുടെ ശിരോവസ്ത്രവും ചെരുപ്പും കണ്ടിരുന്നുവെന്നാണ് സി.അനുപമ നേരത്തെ മൊഴി നല്‍കിയത്. എന്നാല്‍ ഒന്നും കണ്ടിട്ടില്ലെന്നാണ് സി.അനുപമ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി തുടക്കത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 27 വര്‍ഷം മുന്‍പ് നടന്ന കേസിലാണ് ഇപ്പോള്‍ വിചാരണ നടക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K