11 September, 2026 08:17:17 PM


തളിപ്പറമ്പിൽ ക്ഷേത്രത്തിൽ നിന്നും ഭക്തന്‍റെ മൊബൈൽ മോഷ്ടിച്ചു; മുൻ പോലീസുകാരൻ അറസ്റ്റിൽ



തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഭക്തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മുൻ പൊലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ സ്വദേശി വി.എം. വിപിൻ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. ക്ഷേത്രത്തിന് സമീപം റാക്കിൽ തൂക്കിയിട്ടിരുന്ന ഭക്തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ് ഏകദേശം 27,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചത്. മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് വിപിൻ കുമാർ പിടിയിലായത്. സമാനമായ മോഷണക്കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് നേരത്തെ ഇയാളെ പൊലീസ് സേനയിൽനിന്ന് പുറത്താക്കിയിരുന്നതായാണ് വിവരം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911