15 August, 2019 10:27:00 AM
കാമുകിയുടെ നഗ്ന ശരീരം കാന്‍വാസാക്കി പ്രദര്‍ശനത്തിന് തയ്യാറെടുത്ത് കോടീശ്വരനായ ചിത്രകാരന്‍
ലണ്ടൻ: ചിത്രകാരന്മാര്‍ തങ്ങളുടെ കാമുകിമാരെ ചിത്രം വരയ്ക്കാനായി മോഡലുകളാക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തനാണ് ബ്രിട്ടണിലെ ഏറ്റവും കോടീശ്വരനായ ചിത്രകാരന്‍ ഡാമിയന്‍ ഹെര്‍സ്റ്റന്‍. സ്വന്തം കാമുകിയായ സോഫി ക്യാനലിന്റെ നഗ്നശരീരത്തിലാണ് ഇദ്ദേഹം ചിത്രം വരയ്ക്കുന്നത്.
26കാരിയായ സോഫിയും 54കാരനായ ഹെര്‍സ്റ്റും തമ്മില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രണയബന്ധത്തിലാണ്. ഹേര്‍സ്റ്റന്റെ കലാവാസനയ്ക്ക് അകമഴിഞ്ഞ പിന്തുണയാണ് സോഫി നല്‍കുന്നത്. കാമുകിയുടെ നഗ്ന ശരീരത്തില്‍ വ്യത്യസ്ത വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള ചിത്രങ്ങള്‍ വരച്ചാണ് അദ്ദേഹം തന്റെ പുതിയ പരീക്ഷണം നടത്തുന്നത്.
2017ല്‍ ആ കാലത്തെ കാമുകിയായിരുന്ന ക്യാറ്റി കെയ്റ്റിന്റെ പ്രതിമ നിര്‍മിച്ച് ഹെര്‍സ്റ്റന്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. അതിലും മികച്ച കലാസൃഷ്ടിയാണ് സോഫിയിലൂടെ സാദ്ധ്യമാകുന്നതെന്നാണ് ഡാമിയല്‍ ഹെര്‍സ്റ്റിന്റെ അവകാശവാദം. വിവാഹിതനായ ഡാമിയല്‍ ഹെര്‍സ്റ്റിന് മൂന്ന് കുട്ടികളുണ്ട്. മൂത്തമകന് സോഫിയേക്കാള്‍ രണ്ട് വയസ് കൂടുതലുണ്ട്.