08 August, 2019 05:07:47 PM


ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യ: ഒന്നും ഓര്‍മ്മയില്ലെന്ന് ഡോക്ടര്‍മാര്‍; അപകടം എന്നന്നേക്കുമായി മറന്നേക്കും


uploads/news/2019/08/328173/sreeram.jpg


തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് റെട്രോഗ്രേഡ് അംനേഷ്യയെന്ന് ഡോക്ടര്‍മാര്‍. നടന്ന സംഭവങ്ങളെ കുറിച്ചൊന്നും ശ്രീറാമിന് ഓര്‍മ്മയില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് അറിയിച്ചിരിക്കുന്നത്.


ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രോഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചിലപ്പോള്‍ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്നു പോകാനും ചിലത് സമ്മര്‍ദ്ദം ഒഴിയുമ്പോള്‍ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കും.


അതേ സമയം, ചികിത്സയിലുള്ള ശ്രീറാമിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തലകറക്കവും തലവേദനയും അനുഭവപ്പെടുന്നുണ്ടെന്നും അപകടത്തില്‍ കഴുത്തിന് പരിക്കേറ്റിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. റിമാന്റിലിരിക്കേ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശ്രീറാമിനെ പിന്നീട് ട്രോമ ഐസിയുവിലേയ്ക്കാണ് മാറ്റിയത്. എന്നാല്‍, ആന്തരിക പരിക്കുകള്‍ ഇല്ലെന്നാണ് നിലവിലെ കണ്ടെത്തല്‍. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നും മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വിശദീകരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K