26 July, 2019 04:31:30 AM
സൗദിയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ യെമന്‍ വിമതരായ ഹൗതികളുടെ ആക്രമണം
റിയാദ്: തെക്കുപടിഞ്ഞാറന്‍ സൗദിയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ യെമന്‍ വിമതരായ ഹൗതികളുടെ ആക്രമണം. ബോംബുകള്‍ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഹൗതി മാധ്യമമായ അല്‍-മസിറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സൗദി അധികൃതര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ ഇറാന് പിന്തുണയുള്ള ഹൗതികള്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെ ഖമീസ് മുഷൈത്തിലെ ജനവാസ കേന്ദ്രത്തിനു നേരെ ആക്രമണശ്രമം ഉണ്ടായിരുന്നു. പിന്നാലെയാണ് അബ്ഹ വിമാനത്താവളവും ഹൗതികള്‍ ആക്രമിച്ചത്. ജൂലൈ മൂന്നിന് അബ്ഹ വിമാനത്താവളത്തിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒമ്പത് സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു.