15 March, 2019 07:32:37 PM
സിഡിറ്റ് സൈബര്‍ശ്രീ സെന്‍ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സിഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്‍ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്കര്‍ ഭവനില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന പരിശീലനത്തിന് 20നും 26നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
നാലുമാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ പാസ്സായവര്‍/പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും /ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്) പാസ്സായവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 5000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോറവും wwww.cybesrri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപ്പകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും മാര്‍ച്ച് 25നു മുമ്പായി സൈബര്‍ശ്രീ സെന്റര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ., തിരുവനന്തപുരം695015 വിലാസത്തില്‍ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybesrrtiraining@gmail.com വിലാസത്തില്‍ ഇമെയില്‍ അയക്കാം. ഫോണ്‍ 8281627887, 9947692219