13 February, 2019 07:00:15 PM
'സംഘർഷാത്മക ലോകത്തിലെ മൈത്രി'; ദ്വിദിന ദേശീയ സെമിനാർ നടത്തി
കോട്ടയം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസും സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതിയും ഡോ. പൗലോസ് മാർ ഗ്രിഗോറിയസ് ചെയറും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ മഹാത്മാഗാന്ധി സർവകലാശാലയിൽ നടന്നു. 'സംഘർഷാത്മക ലോകത്തിലെ മൈത്രി' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഗാന്ധിയൻ ചിന്തകൻ കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ജി.സി.ആർ.ഡി. ഡയറക്ടർ ഡോ. ജേക്കബ് പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി.
ഡയറക്ടർ പ്രൊഫ. എം.എച്ച്. ഇല്ല്യാസ്, പൗലോസ് മാർ ഗ്രിഗോറിയസ് ചെയറിന്റെ അധ്യക്ഷൻ ഫാ. കെ.എം. ജോർജ്, പ്രൊഫ. അനന്തകുമാർ ഗിരി, ഡോ. സി.ആർ. ഹരിലക്ഷ്മീന്ദ്രകുമാർ, ഡോ. പി.പി. നൗഷാദ് എന്നിവർ പ്രസംഗിച്ചു. ഡോ. കെ.എം. ജോർജ്, ഡോ.എം. പനീർസെൽവം, ഡോ.എം.ആർ. ഗോപാലകൃഷ്ണൻ, ഡോ.എം.വി. ശിവകുമാർ, ഡോ. ജാസ്മിൻ അലക്‌സ്, ഡോ. പി.വി. ജിജി, ഡോ. ബിജു ലക്ഷ്മണൻ, ഡോ. മാത്യു കുര്യൻ, ഷീജ, റിൻസിമോൾ മാത്യു, ഡോ. സജി വർഗീസ്, ഡോ. റജീഷ്, അനൂപ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു.