21 January, 2019 11:55:19 AM
അതിശൈത്യം; കാനഡയില്‍ വിമാനത്തില്‍ യാത്രക്കാര്‍ 16 മണിക്കൂര്‍ കുടുങ്ങി കിടന്നു.
കാനഡ: വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിയത് 16 മണിക്കൂര്‍. യുഎസില്‍നിന്നു ഹോങ്കോങ്ങിലേക്കുള്ള യാത്രയ്ക്കിടെ മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് കാനഡയില്‍ അടിയന്തരമായി ഇറക്കിയ ഗൂസ് ബേ വിമാനത്താവളത്തിലാണ് സംഭവം. മൈനസ് 30 ഡിഗ്രി കൊടും തണുപ്പില്‍ വിമാനത്തിന്‍റെ ഒരു വാതില്‍ അടയ്ക്കാനാകാത്ത വിധം ഉറഞ്ഞുപോയതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. രാത്രി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നത് മൂലമാണ് യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനാവാതെ കൊടും തണുപ്പില്‍ കഴിയേണ്ടി വന്നത്.