04 March, 2016 04:13:01 AM
വാസ്തുവിദ്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
സാംസ്‌കാരിക വകുപ്പിന്റെ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തില്‍ വിശ്വകര്‍മ സമുദായത്തിലെ എസ് എസ് എല്‍ സി ജയിച്ച 30 വയസില്‍ താഴെയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. വാസ്തുവിദ്യയുടെ ആധാരഗ്രന്ഥങ്ങളെ അവലംബമാക്കി ശാസ്ത്രീയ രൂപത്തില്‍ തയ്യാര്‍ചെയ്ത സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത്. പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കുന്നതിന് ആറന്മുള പോസ്റ്റ്ഓഫീസില്‍ മാറാവുന്ന 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട - 689533 വിലാസത്തില്‍ അയക്കണം. അവസാന തീയതി മാര്‍ച്ച് 31.