28 February, 2016 07:05:11 AM
പ്രൈവറ്റ് ഐ.ടി.ഐ തുടങ്ങാന്‍ അപേക്ഷിക്കാം
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ പ്രൈവറ്റ് ഐ.ടി.ഐകള്‍ ആരംഭിക്കുന്നതിനും, നിലവിലുളള പ്രൈവറ്റ് ഐ.ടി.ഐകളില്‍ പുതിയ ട്രേഡുകളും/യൂണിറ്റുകളും ആരംഭിക്കുന്നതിനും, നിര്‍ദ്ദിഷ്ട ഫോമില്‍ വ്യവസായിക പരിശീലന വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഫോമും, വിശദവിവരങ്ങളും www.det.kerala.gov.inഎന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ പിഴയില്ലാതെ 31.3.2016 വരെയും, പിഴയോടു കൂടി 16.04.2016 വരെയും തിരുവനന്തപുരം, ശാന്തിനഗറില്‍, കേരളാ സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗില്‍ (ലോവര്‍ സോണ്‍, നാലാം നില) പ്രവര്‍ത്തിക്കുന്ന ട്രെയിനിംഗ് ഡയറക്ടറേറ്റില്‍ സ്വീകരിക്കുന്നതാണ്.