26 February, 2016 05:03:27 PM


ബിരുദത്തോടൊപ്പം മത്സരപരീക്ഷാ പരിശീലനവും



കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍‍റെ സഹകരണത്തോടെ പ്ലസ്ടു പാസ്സായവര്‍ക്ക് ബിരുദ പഠനത്തോടൊപ്പം മത്സര പരീക്ഷാ പരിശീലനവും നല്‍കുന്ന പദ്ധതി പ്രകാരമുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുവ വികാസ് കേന്ദ്രയുടെ നേതൃത്വത്തിലാണ് സഹവാസ പരിശീലന പരിപാടി നടത്തുന്നത്. ബികോം പഠനത്തോടൊപ്പം ബാങ്കിംഗ് പരിശീലനവും മറ്റ് ബിരുദ പഠനത്തോടൊപ്പം സിവില്‍‍ സര്‍വീസ് പരിശീലനവുമാണ് നല്‍കുന്നത്. യു.പി.എസ്.സി, പി.എസ്.സി, റെയില്‍വേ ബോര്‍ഡ് തുടങ്ങിയവ നടത്തുന്ന ഏത് മത്സര പരീക്ഷയും ഇന്‍റര്‍വ്യൂവും അഭിമുഖീകരിക്കാനുള്ള കഴിവ് നല്‍കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. 

മൂന്ന് വര്‍ഷത്തെ പരിശീലനത്തോടൊപ്പം വ്യക്തിത്വ വികസനം, ജീവിത നിപുണത, കൗണ്‍സിലിംഗ്, സന്നദ്ധ സേവനം എന്നിവയിലും ക്ലാസ് നല്‍കും. ഒരു ബാച്ചില്‍ 50 പേര്‍ക്കാണ് പ്രവേശനം. താല്പര്യമുള്ള പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട വിലാസം. ഡയറക്ടര്‍, യുവ വികാസ് കേന്ദ്ര, കഴക്കൂട്ടം, തിരുവനന്തപുരം. സ്റ്റാമ്പ് പതിച്ച കവര്‍ അയയ്ക്കണം. ഫോണ്‍ : 9947804354




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K