06 July, 2017 10:37:59 PM


പള്ളിക്കത്തോട് ഗവ. ഐ.ടി.ഐ പ്രവേശനം ജൂലൈ 10ന്

കോട്ടയം: പള്ളിക്കത്തോട് ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലേക്കുളള  പ്രവേശനം ജൂലൈ 10ന് ആരംഭിക്കും. അപേക്ഷകര്‍ താഴെ പറയുന്ന വിധത്തില്‍ പ്രവേശനത്തിനായി ഐ.ടി.ഐയില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

എന്‍.സി.വി.റ്റി മെട്രിക് ട്രേഡുകളിലേക്കുളള ഇന്‍ഡക്‌സ് മാര്‍ക്ക് 180 വരെ നേടിയിട്ടുളള റ്റി.എച്ച്.എസ്,  190 വരെ നേടിയിട്ടുളള എസ്.സി/എസ്.ടി, 200 വരെ നേടിയിട്ടുളള ജനറല്‍, ഈഴവ, ഒബിഎച്ച്, ഒബിഎക്‌സ്, മുസ്ലിം, ലാറ്റിന്‍ കാത്തലിക് എന്നിവര്‍ ജൂലൈ  10 രാവിലെ 9ന് ഹാജരാകണം. ഭിന്നശേഷി ഉളളവര്‍, വനിതകള്‍, ജവാന്‍റെ ആശ്രിതര്‍ എന്നീ വിഭാഗത്തില്‍ അപേക്ഷിച്ചവരും അന്നുതന്നെ ഹാജരാകണം. 

എന്‍.സി.വി.റ്റി മെട്രിക് ട്രേഡുകളിലേയ്ക്ക്  റ്റി.എച്ച്.എസ്, എസ്.സി, ജനറല്‍, ഈഴവ, ഒബിഎച്ച്, ഒബിഎക്‌സ്, മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരില്‍ ഇന്‍ഡക്‌സ്മാര്‍ക്ക് 170 വരെ ഉളളവരും  എസ്.ടി, ലാറ്റിന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ പേരും ജൂലൈ 11 ന് രാവിലെ 9 നാണ് ഹാജരാകേണ്ടത്. എന്‍.സി.വി.റ്റി നോണ്‍ മെട്രിക് ട്രേഡുകളില്‍ അപേക്ഷിച്ചിട്ടുളളവരില്‍ എസ്.ടി, ലാറ്റിന്‍ കാത്തലിക്, വനിതകള്‍, ഭിന്നശേഷി ഉളളവര്‍, ജവാന്‍റെ ആശ്രിതര്‍ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ പേരും റ്റി.എച്ച്.എസ്, എസ്.സി, ജനറല്‍, ഈഴവ, ഒബിഎച്ച്, ഒബിഎക്‌സ്, മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരില്‍ ഇന്‍ഡക്‌സ്മാര്‍ക്ക് 170 വരെ ഉളളവരും 12 ന് രാവിലെ 9 നും ഹാജരാകണം. 

എസ്.സി.വി.റ്റി മെട്രിക് ട്രേഡുകളില്‍ അപേക്ഷിച്ചിട്ടുളള മുഴുവന്‍ വനിതകള്‍, ഭിന്നശേഷി ഉളളവര്‍, ലാറ്റിന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടവരും ഇന്‍ഡക്‌സ്മാര്‍ക്ക് 155 ഉളള റ്റി.എച്ച്.എസ്, 180 വരെയുളള എസ്.സി, ജനറല്‍, ഈഴവ, ഒബിഎച്ച്, ഒബിഎക്‌സ്, മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ 12ന് രാവിലെ 11 നും എത്തണം. എസ്.സി.വി.റ്റി മെട്രിക് ട്രേഡുകളില്‍ അപേക്ഷിച്ചിട്ടുളളവര്‍ ഇന്‍ഡക്‌സ്മാര്‍ക്ക് 140 വരെയുളള എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ജൂലൈ 13 ന് രാവിലെ  9 നാണ് എത്തിച്ചേരേണ്ടത്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, റ്റി.സി, ഫീസ് എന്നിവ സഹിതം വേണം പ്രവേശനത്തിന് എത്താന്‍. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K