04 July, 2017 12:21:38 AM


ഖാദി ബോര്‍ഡ് വായ്പാ കുടിശ്ശിക: അദാലത്ത് ജൂലൈ 12ന്

കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/സി.ബി.സി.എസ് പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണയായി കുടിശ്ശിക തീര്‍ക്കുന്നതിന് അവസരം. ഇതിലേയ്ക്കുളള വായ്പാ അദാലത്ത് ജൂലൈ 12ന് കോട്ടയം കെ.പി.എസ് മേനോന്‍ ഹാളില്‍ (പബ്ലിക് ലൈബ്രറി) നടക്കും. അദാലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജൂലൈ 5നകം കോട്ടയം ചെല്ലിയൊഴുക്കം റോഡിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2560586 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K