12 May, 2026 08:07:15 PM
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്; അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത പ്ലസ് ടൂ), ആറു മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത എസ്.എസ്.എൽ.സി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ,റെഗുലർ,പാർട്ട് ടൈം ബാച്ചുകളുണ്ട്. മികച്ച ആശുപത്രികളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിക്കും. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സഹായവും ലഭിക്കും. ഫോൺ: 7994449314.




