05 October, 2026 06:13:13 PM


സേഫ് പദ്ധതി: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു



കോട്ടയം: പട്ടികജാതി വിഭാഗത്തില്‍ പെട്ടവരുടെ ഭവന പൂര്‍ത്തീകരണവും പുനരുദ്ധാരണവും ലക്ഷ്യമിട്ടുള്ള സേഫ് പദ്ധതിയില്‍ ധനസഹായത്തിനായി പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി ഒരു ലക്ഷം രൂപ. വീടിന്‍റെ നിര്‍മാണം 2006 ഏപ്രില്‍ ഒന്നിനു ശേഷം  പൂര്‍ത്തിയാക്കിയതോ അവസാന ഗഡു കൈപ്പറ്റിയതോ ആയിരിക്കണം.  അയിരം ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകള്‍ പരിഗണിക്കും. വീട് അപേക്ഷകന്‍റെയോ ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ പേരിലായിരിക്കണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഭവനിര്‍മാണത്തിനോ പൂര്‍ത്തീകരണത്തിനോ പുനരുദ്ധാരണത്തിനോ സര്‍ക്കാര്‍ ധനസഹായം ലഭിച്ചവരെ പരിഗണിക്കില്ല. അപേക്ഷ ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ ഒക്ടോബര്‍ 31ന് വൈകുന്നേരം അഞ്ചുവരെ നല്‍കാം. അപേക്ഷാ ഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍-0481 2562503  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926