03 August, 2026 07:15:24 PM


കോട്ടയം ജില്ലയിൽ സർവേ എന്യൂമറേറ്റർ നിയമനം: അപേക്ഷ ക്ഷണിച്ചു



കോട്ടയം: സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ അസംയോജിത കാർഷികേതര മേഖലയിലെ വാർഷിക സർവേ ജോലിക്കായി എന്യൂമറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കോട്ടയം ജില്ലയിൽ രണ്ട് ഒഴിവുകൾ. യോഗ്യത: ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്സ് അല്ലെങ്കിൽ കോമേഴ്സ് ബിരുദം (സ്റ്റാറ്റിസ്റ്റിക്‌സ് ഒരു പ്രധാന/ഉപവിഷയമായി പഠിച്ചിരിക്കണം). കമ്പ്യൂട്ടർ/ഡാറ്റ എൻട്രി പരിജ്ഞാനം, ഫീൽഡ് വർക്കിനുള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം സർവേ പ്രവർത്തനങ്ങളിൽ മുൻപരിചയമുള്ളവർക്കു മുൻഗണന. പ്രായം: 35 വയസ് കവിയരുത്. താത്പര്യമുള്ളവർ https://forms.gle/t3PYBhPelipC88Cs9 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ഓഗസ്റ്റ് പത്തിനകം അപേക്ഷിക്കണം. വിവരങ്ങൾക്ക് സാമ്പത്തിക സ്ഥിതിവിവ​രകണക്ക് വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:: 04812995556


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926