03 July, 2026 06:44:17 PM


എം.ജി സര്‍വകലാശാല ഹ്രസ്വകാല കോഴ്സുകള്‍: അപേക്ഷ ജൂലൈ 31 വരെ



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല നടത്തുന്ന വിവിധ പാര്‍ട്ട് ടൈം ഹൈബ്രിഡ് കോഴ്സുകളിലേക്ക് (ഓണ്‍ലൈന്‍ & ഓഫ് ലൈന്‍) അപേക്ഷിക്കാനുള്ള തീയതി ജൂലൈ 31 വരെ നീട്ടി. ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസുകള്‍.

പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് വെയര്‍ഹൗസിംഗ്, വേസ്റ്റ് മാനേജ്മെന്‍റ്, ടാലി ഡാറ്റ അനാലിസിസ്, വെബ് ടെക്നോളജീസ് എന്നിവയില്‍ ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും, ഡിസബിലിറ്റി ഡിറ്റക്ഷന്‍, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (DCFAT)  എന്നിവയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകള്‍ക്കും അപേക്ഷിക്കാം.

ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ഹൈപ്പോതിസിസ് ടെസ്റ്റിംഗ്, ലാറ്റക്സ് പ്രോഡക്ട്സ്, എഐ ആന്‍റ് ഡീപ്പ് ലേണിംഗ്, ഇലക്ട്രോകെമിക്കല്‍ എനര്‍ജി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫുഡ് പാക്കേജിംഗ്, നാനോസയന്‍സ്, കെമിക്കല്‍ അനാലിസിസ്, ഫുഡ് അനാലിസിസ്, ഇമോഷണല്‍ ഇന്‍റലിജന്‍സ് എന്നിവയില്‍ ആറുമാസത്തെ പി.ജി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും, ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്സും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309