23 June, 2017 10:34:52 PM


ക്ഷേമനിധി കുടിശിക: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സമയം ദീര്‍ഘിപ്പിച്ചു

കോട്ടയം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി കുടിശിക വരുത്തിയിട്ടുളളതും റവന്യൂ റിക്കവറിക്ക് അയച്ചിട്ടുളളതും അല്ലാത്തതുമായ കേസ്സുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പലിശയും പിഴപ്പലിശയും ഒഴിവാക്കി ക്ഷേമനിധി സമാഹരിയ്ക്കുന്നതിന് ജൂണ്‍ 30 വരെ സമയം ദീര്‍ഘിപ്പിച്ചു. കുടിശിക വരുത്തിയിട്ടുളള എല്ലാ വാഹന ഉടമകളും ഈ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2585510 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K