23 June, 2017 10:32:32 PM
താത്കാലിക ജോലി: സേവനം പൂര്‍ത്തിയാക്കാത്ത അംഗപരിമിതര്‍ ഹാജരാകണം
കോട്ടയം: താത്കാലിക അടിസ്ഥാനത്തില്‍ 1994 ആഗസ്റ്റ് ഒന്നിനും 1996 ഡിസംബര്‍ 31 നും ഇടയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക ജോലി ലഭിച്ച് 179 ദിവസത്തെ സേവനം പൂര്‍ത്തിയാക്കാത്ത അംഗപരിമിതരായ ഉദ്യോഗാര്‍ത്ഥികള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു അനുബന്ധ രേഖകളുമായി ജൂണ്‍ 29നകം കോട്ടയം ജില്ലാ കളക്‌ട്രേറ്റിലുളള വികലാംഗര്‍ക്കുളള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.