21 June, 2017 01:03:01 AM


സൈക്യാട്രിസ്റ്റ്, ഒക്യുപേഷണല്‍ തെറാപിസ്റ്റ് നിയമനം

കോഴിക്കോട്: ഇംഹാന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ഡിസിട്രിക്ട് സൈക്യാട്രിക് റിഹാബിലിറ്റേഷന്‍ പ്രൊജക്ടിലേക്ക് സൈക്യാട്രിസ്റ്റ്, ഒക്യുപേഷണല്‍ തെറാപിസ്റ്റ് എന്നീ തസ്തികളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ഡി/ഡി.പി.എമ്മും ഒക്യുപേഷണല്‍ തെറാപിസ്റ്റിന്  ഒക്യുപ്പേഷണല്‍ തെറാപിയിലുളള ബിരുദവുമാണ് യോഗ്യത. പ്രായ പരിധി 40 വയസ്സിനു താഴെ. അപേക്ഷകള്‍ 26ന് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ, 673 008 എന്ന വിലാസത്തില്‍ അയക്കണം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K