21 June, 2017 01:01:01 AM
ഗവ. ഐ.ടി.ഐ കാര്‍പെന്‍റര്‍ ട്രേഡില്‍ പ്രവേശനം
കോട്ടയം: മധുരവേലി ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി) യില്‍ ആഗസ്റ്റ് മാസം ക്ലാസുകള്‍ ആരംഭിക്കുന്ന എന്‍.സി.വി.റ്റി അംഗീകാരമുളള കാര്‍പെന്‍റര്‍ ട്രേഡിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് 14 വയസ്സ് പൂര്‍ത്തിയായിരിക്കണം. എസ്.എസ്.എല്‍.സി ജയിച്ചതും തോറ്റതുമായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഗവ. ഐ.ടി.എ മധുരവേലിയില്‍ നിന്നും നേരിട്ട് സൗജന്യമായി ലഭിക്കും. എസ്.എസ്.എല്‍.സി ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഉള്ള അപേക്ഷ ജൂണ്‍ 22 വൈകുന്നേരം അഞ്ചിനകം ഓഫീസില്‍ എത്തിക്കണം.