31 May, 2017 07:38:05 PM


കാവല്‍ പദ്ധതി: സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം

കൊച്ചി: എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് മന:ശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നല്‍കി കുട്ടികളുടെ സ്വഭാവ പരിവര്‍ത്തനം സാധ്യമാക്കുന്നതിന് ബാംഗ്ലൂര്‍ നിംഹാന്‍സിന്റെ സഹകരണത്തോടെ ആരംഭിച്ച കാവല്‍ പദ്ധതിയില്‍ സഹകരിക്കുന്നതിന് സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലേക്ക് രണ്ട് സന്നദ്ധ സംഘടനകളെയാണ് തെരഞ്ഞെടുക്കുന്നത്. അപേക്ഷകള്‍ ജൂണ്‍ 30നകം അയയ്ക്കണം. വിശദവിവരങ്ങള്‍ sjd.kerala.gov.in ല്‍ ലഭ്യമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K