31 May, 2017 07:36:56 PM


നിയമസഭാ മ്യൂസിയത്തിലേക്ക് ചരിത്ര രേഖകള്‍ നല്‍കാം

തിരുവനന്തപുരം: നിയമസഭാ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ചരിത്ര പ്രാധാന്യമുള്ള രേഖകള്‍, ഫോട്ടോകള്‍ എന്നിവ കൈവശമുള്ളവര്‍ കൈമാറണമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. രേഖകള്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 695 033 എന്ന വിലാസത്തില്‍ അയയ്ക്കണം. രേഖകള്‍, ഫോട്ടോകള്‍ എന്നിവ നേരിട്ടും ശേഖരിക്കും. വിശദവിവരങ്ങള്‍ക്ക് സ്പീക്കറുടെ പ്രസ് സെക്രട്ടറി - 0471 - 2512042 /9961999622, നിയമസഭാ മ്യൂസിയം വിഭാഗം - 0471 - 2512140. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K