27 May, 2017 01:23:05 AM


ഗോത്രജീവിക പദ്ധതി: ജൂണ്‍ രണ്ടു വരെ അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനും ജീവനോപാധി ഉറപ്പുവരുത്തുന്നതിനുമായി പട്ടികവര്‍ഗ വികസന വകുപ്പ് ഗോത്രജീവിക പദ്ധതി നടപ്പാക്കും. എല്ലാ ജില്ലകളില്‍ നിന്നുമുളള പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗുണം ലഭിക്കും. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ വയനാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന യുവതി/യുവാക്കള്‍ക്കായി കെട്ടിട നിര്‍മ്മാണം (രണ്ട് മാസം), കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ നിര്‍മ്മാണം (ഒരു മാസം), പ്ലംബിംഗ് (30 ദിവസം), വയറിംഗ് (30 ദിവസം) മരപ്പണിക്കാര്‍(45 ദിവസം) എന്നീ പരിശീലനങ്ങളാണ് നടപ്പിലാക്കുന്നത്. 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുളള യുവതി/യുവാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ രണ്ടിനു മുമ്പ് പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.റ്റി, സിവില്‍ സ്റ്റേഷന്‍, വയനാട് എന്ന വിലാസത്തിലോ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, സുല്‍ത്താന്‍ ബത്തേരി, മനന്തവാടി എന്ന വിലാസത്തിലോ സമര്‍പ്പിക്കണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K