15 May, 2017 11:26:20 PM
പ്രോജക്ട് ഫെലോ നിയമനം: ഇന്‍റര്‍വ്യൂ 26ന്
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായ കിര്‍ടാഡ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ്) വകുപ്പില്‍ വിവിധ ഗവേഷണ പഠന പ്രോജക്ടുകളിലേയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ നാല് പ്രോജക്ട് ഫെല്ലോയെ നിയമിക്കുന്നതിന് മേയ് 26ന് രാവിലെ 10 മണിയ്ക്ക് കിര്‍ടാഡ്‌സ് വകുപ്പില്‍ ഇന്റര്‍വ്യൂ നടത്തും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും എം.എ ആന്ത്രപ്പോളജി ആന്റ് ട്രൈബല്‍ സോഷ്യോളജിയില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് കുറഞ്ഞ യോഗ്യത. പ്രതിമാസം 20,000 രൂപയാണ് പ്രതിഫലം. അപേക്ഷകര്‍ക്ക് 2017 ജനുവരി ഒന്നിന് 30 വയസില്‍ കൂടുവാന്‍ പാടില്ല. പട്ടികജാതി/പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.