15 May, 2017 11:24:57 PM
എല്‍.ബി.എസ് ബി.ടെക്. എന്‍.ആര്‍.ഐ പ്രവേശനം
തിരുവനന്തപുരം : എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തി ക്കുന്ന തിരുവനന്തപുരം പൂജപ്പുരയിലെ വനിതാ എന്‍ജിനിയറിംഗ് കോളേജിലും കാസര്‍ഗോഡ് എന്‍ജിനിയറിംഗ് കോളേജിലും 2017-18 അദ്ധ്യയന വര്‍ഷത്തിലെ ബി.ടെക്. എന്‍.ആര്‍.ഐ.കേ്വാട്ട സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങളും അപേക്ഷ ഫോറവും അതതു കോളേജുകളിലെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. www.lbsitw.ac.in (പുജപ്പുര) www.lbscek.ac.in (കാസര്‍ഗോഡ്). ഫോണ്‍ : 0471 2349232 (പൂജപ്പുര), 04994 250290 (കാസര്‍ഗോഡ്)