13 May, 2017 09:16:27 PM
ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനീയറിംഗ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡവലപ്പ്‌മെന്റ് സെന്ററില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷ (രണ്ട് സെമസ്റ്റര്‍) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനീയറിംഗ് സായാഹ്ന ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/പോളിടെക്‌നിക് ഡിപ്ലോമ ബി.എസ്.സി.(കെമിസ്ട്രി/ഫിസിക്‌സ്) എന്നിവയാണ് യോഗ്യത. തൊഴില്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷാഫാറവും, പ്രോസ്‌പെക്ടസും 500/- രൂപക്ക് നേരിട്ടും, 600/- രൂപക്ക് തപാലിലും മേയ് 15 മുതല്‍ സൂപ്പര്‍വൈസറി ഡവലപ്പ്‌മെന്റ് സെന്ററില്‍ നിന്നും ലഭിക്കും.
തപാലില്‍ വേണ്ടവര്‍ അസിസ്റ്റന്റ് ഡയറക്ടര്‍, സൂപ്പര്‍വൈസറി ഡവലപ്പ്‌മെന്റ് സെന്റര്‍, കളമശ്ശേരി, എറണാകുളം. പിന്‍ 683104 എന്ന പേരില്‍ 600/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എടത്ത് അതേ വിലാസത്തില്‍ അപേക്ഷിക്കണം പൂരിപ്പിച്ച അപേക്ഷ സര്‍ട്ടഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 15 അഞ്ച് മണിക്ക് മണിക്ക് മുന്‍പായി സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ (ഇ.സി.എസ്.), സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, പത്മവിലാസം റോഡ്, തിരുവനന്തപുരം - 23 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484-2556530 / 9495843366, www.sdcentre.org