02 May, 2017 08:09:57 PM
മിശ്രവിവാഹം: സഹായത്തിനപേക്ഷിച്ചവര്‍ ബാങ്ക് പാസ് ബുക്ക് ഹാജരാക്കണം
തിരുവനന്തപുരം: മിശ്രവിവാഹം ചെയ്തതുമൂലം സാമ്പത്തിക ദുരിതം അനുഭവിക്കുന്ന ദമ്പതിമാര്‍ക്ക് സാമൂഹ്യനീതി വകുപ്പില്‍ നിന്നനുവദിക്കുന്ന ധനസഹായപദ്ധതിയുടെ ഭാഗമായി അപേക്ഷ സമര്‍പ്പിച്ചിരുന്നവരും അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായ ദമ്പതികള്‍ ദേശസാത്കൃത ബാങ്ക് അക്കൗണ്ട് നമ്പരും ഐ.എഫ്.എസ്.സി കോഡ് രേഖപ്പെടുത്തിയ പാസ്ബുക്കിന്റെ പകര്‍പ്പും സഹിതം മെയ് ഏഴിന് വൈകിട്ട് അഞ്ചിനകം മണിക്കകം പൂജപ്പുര ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ഹാജരാക്കണം. പാസ്ബുക്കിന്റെ പകര്‍പ്പ് ജില്ലാ സമര്‍പ്പിച്ചവര്‍ വീണ്ടും ഹാജരാക്കേണ്ടതില്ല. ഫോണ്‍: 0471 - 2343241