02 May, 2017 08:04:35 PM
മെയ് അഞ്ചിലെ ഡിപ്ലോമ പരീക്ഷകള്‍ 16 ലേക്ക് മാറ്റി
തിരുവനന്തപുരം: മെയ് അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ എന്‍ജിനീയറിംഗ്/ടെക്‌നോളജി/മാനേജ്‌മെന്റ്/കോമേഴ്‌സ്യല്‍ പ്രാക്ടീസ് ഡിപ്ലോമാ പരീക്ഷകളും മെയ് 16, ലേക്ക് മാറ്റിവച്ചു. രാവിലെ ക്രമീകരിച്ചിരിക്കുന്ന പരീക്ഷകള്‍ രാവിലെ ഒന്‍പതിനും ഉച്ചയ്ക്കുശേഷം ക്രമീകരിച്ചിരിക്കുന്നവ ഒരു മണിക്കും ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് പോളിടെക്‌നിക് കോളേജുമായി ബന്ധപ്പെടണമെന്ന് സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയം അറിയിച്ചു.