02 May, 2017 05:25:49 PM


കെ മാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനായുള്ള കെമാറ്റ് പ്രവേശന പരീക്ഷയ്ക്ക് kmatkerala.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. അപേക്ഷാഫീസ് - ജനറല്‍ വിഭാഗത്തിന് ആയിരം രൂപ, എസ്.സി/എസ്.റ്റി എഴുനൂറ്റി അന്‍പത് രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ട സമിതിയുടെ ഹെഡ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0471 - 2335133, 8547255133. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K