21 April, 2017 12:22:25 AM
ജോബ് ഫെയര്‍ 28ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയിലെ മോഡല്‍ കരിയര്‍ സെന്റര്‍ ഏപ്രില്‍ 28 ന് രാവിലെ 9.30 മുതല്‍ പി.എം.ജി.യിലെ കേരള യൂണിവേഴ്‌സിറ്റി സറ്റുഡന്റ്‌സ് സെന്ററില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കും. വിവധ സര്‍വീസ് മേഖലകളിലെ 350 ല്‍ പരം ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. CA Inter,CMA,ICWA,M.Com,B.Tech,MBA,Any Degree,Plus Two + Two Wheeler Driving License തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് ഈ ജോബ് ഫെയറില്‍ പങ്കെടുക്കാം. സൗജന്യമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ www.ncs.gov.in എന്ന വെബ്‌സൈറ്റില്‍ Events പേജിലുള്ള JF-KL-Mini Job Fair at MCC-Thiruvantnthapuram എന്ന ലിങ്കില്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2304577 എന്ന ഓഫീസ് നമ്പറിലോ, www.facebook.com/MCC TVM എന്ന ഫെയ്‌സ് ബുക്ക് പേജിലോ ലഭ്യമാണ്, സ്‌പോട്ട് രജിസ്‌ട്രേഷനും അനുവദിക്കും.